മ​ഴ​യും വെ​യി​ലു​മേ​റ്റ് ന​ശി​ക്കു​ന്ന​ത് ക​ര്‍​ഷ​ക​ പ്ര​തീ​ക്ഷ​ക​ള്‍
Monday, June 17, 2024 1:40 AM IST
മു​രി​യാ​ട്: കോ​ള്‍ മേ​ഖ​ല​യി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു​ള്ള മോ​ട്ടോ​ര്‍ ഷെ​ഡു​ക​ളു​ടെ പ​ണി പൂ​ര്‍​ത്തി​യാ​യി​ല്ല. റീ ​ബി​ല്‍​ഡ് കേ​ര​ള​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ണി​യു​ന്ന പ​ത്തോ​ളം മോ​ട്ടോ​ര്‍ ഷെ​ഡു​ക​ളി​ല്‍ പ​ല​തി​ന്‍റെ​യും മേ​ല്‍​ക്കൂ​ര​ക​ളു​ടെ പ​ണി​യാ​ണ് ഇ​നി​യും പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ചു​മ​രു​ക​ള​ട​ക്ക​മു​ള്ള നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും മേ​ല്‍​ക്കൂ​ര​ക​ള്‍ ആ​യി​ട്ടി​ല്ല.
മേ​ല്‍​ക്കൂ​ര വ​യ്ക്കാ​ന്‍ വൈ​കു​ന്ന​തി​നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മ​ഴ മു​ഴു​വ​നും കൊ​ണ്ടു. ഇ​പ്പോ​ള്‍ വെ​യി​ലും കൊ​ള്ളു​ക​യാ​ണ്. ഇ​നി​യൊ​രു മ​ഴ​ക്കാ​ലം കൂ​ടി ക​ഴി​യാ​ന്‍ കാ​ത്തു​നി​ന്നാ​ല്‍ ഷെ​ഡു​ക​ളെ​ല്ലാം നി​ലം​പൊ​ത്തു​മെ​ന്നു ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.

പ​ല ഷെ​ഡു​ക​ള്‍​ക്കും ഇ​രു​മ്പ് പൈ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മേ​ല്‍​ക്കൂ​ര ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഷീ​റ്റു​ക​ള്‍ ഇ​ട്ടി​ട്ടി​ല്ല. ഷെ​ഡിന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്കി മോ​ട്ടോ​റും മ​റ്റും അ​തി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം മാ​ത്ര​മേ വൈ​ദ്യു​തി​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ. ഇ​പ്പോ​ഴ​ത്തെ നി​ല​യി​ല്‍ മോ​ട്ടോ​റും മീ​റ്റ​റും മ​റ്റും കൊ​ണ്ട് വെ​യ്ക്കാ​ന്‍ സാ​ധി​ക്കി​ല്ല. മാ​ത്ര​മ​ല്ല, മോ​ട്ടോ​ര്‍ ഷെ​ഡു​ക​ളി​ല്‍ മോ​ഷ​ണം വ്യാ​പ​ക​മാ​ണ്.
സ​ര്‍​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി​യാ​ണ് പ​ണി വൈ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന.

പ​ണി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ ഇ​റ​ക്കി​യെ​ങ്കി​ലും എ​ല്ലാ ഷെ​ഡു​ക​ളു​ടെ​യും പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.