അമലയില്‍ മുടിദാനംനടത്തി നടി മാളവിക
1429727
Sunday, June 16, 2024 7:29 AM IST
തൃശൂർ: കാന്‍സര്‍ രോഗികള്‍ക്കു മുടി ദാനംചെയ്യാന് തയാറാണെന്നു മൂന്നു വര്‍ഷം മുന്‍പ് പറഞ്ഞ വാക്കുപാലിച്ച് നടി മാളവിക. അമലയില്‍ നടന്ന വിഗ് ദാന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ നടി തന്റെ മുടി ദാനം ചെയ്തു.
ചടങ്ങില്‍ 76 കാന്‍സര്‍ രോഗികള്‍ക്കു വിഗ് ദാനം ചെയ്തു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജെയ്സണ്‍ മുണ്ടന്മാണി, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. രാകേഷ് എല്‍. ജോണ്‍, കേശദാനം കോ-ഓര്‍ഡിനേറ്റര്‍ പി.കെ. സെബാസ്റ്റ്യന്‍, ഹെയര്‍ ഡൊണേഷന്‍ റിക്കാര്‍ഡ് ഹോള്‍ഡര്‍ കെ.കെ. സുകന്യ, സിമ്മി ബാലചന്ദ്രന്, സിസ്റ്റർ ഡോ. ആന്സിന് എന്നിവര്‍ പ്രസംഗിച്ചു.
ജോമോനും മുടി നല്കി
പുന്നയൂർക്കുളം: ജോമോൻ മുടി വളർത്തുന്നത് അഴകിനല്ല; കാരുണ്യ ത്തിനാണ്. വൈലത്തൂർ ചുങ്കത്ത് ജോർജിന്റെ മകൻ ജോമോൻ ഓമനിച്ചുവളർത്തുന്ന മുടി കാൻസർരോഗികൾക്കായി അമല ആശുപത്രിക്ക് ദാനം ചെയ്യുന്നത് ഇതു രണ്ടാം തവണയാണ്. നീട്ടിവളർത്തിയ മുടി കഴിഞ്ഞദിവസം മുറിച്ചുനല്‍കി.