ആമ്പല്ലൂര്‍ : ദേശീയപാത ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ചരക്കുലോറിക്കു പിറകില്‍ പിക്കപ്പ് വാൻ ഇടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്കു പരിക്കേറ്റു. കര്‍ണാടകയില്‍നിന്നും എറണാകുളത്തേക്ക് തക്കാളിയുമായി പോയിരുന്ന പിക്കപ്പാണ് ചരക്കുലോറിയില്‍ ഇടിച്ചത്. പിക്കപ്പിന്റെ മുന്‍ഭാഗം പുര്‍ണമായും തകര്‍ന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.