വെങ്ങിണിശേരി പയ്യപ്പാട്ട് കുടുംബക്ഷേത്രത്തിൽ മോഷണം
1429729
Sunday, June 16, 2024 7:29 AM IST
ചേർപ്പ്: വെങ്ങിണിശേരി പയ്യപ്പാട്ട് കുടുംബ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന എട്ട് ഭണ്ഡാരങ്ങളിൽ അഞ്ചെണ്ണം എടുത്തുകൊണ്ടുപോവുക യും മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയും ചെയ്തു. ക്ഷേത്ര തിടപ്പള്ളി യിൽ ഉണ്ടായിരുന്ന മൂന്നു വലിയ ഉരുളിയും മോഷണം പോയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
എല്ലാ ദിവസവും വിളക്കുവെപ്പ് ഉണ്ടെങ്കിലും മലയാള മാസം ഒന്നാം തീയതി മാത്രമാണ് ക്ഷേത്രത്തിൽ പൂജ നടക്കാറുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ക്ഷേത്രം ഭാരവാഹികൾ ചേർപ്പ് പോലീസിൽ പരാ തി നൽകി.