കെ. മുരളീധരനോട് മാപ്പപേക്ഷിച്ച് നഗരത്തിൽ ഫ്ലക്സ് ബോർഡ്
1429871
Monday, June 17, 2024 1:40 AM IST
തൃശൂര്‍: ഡിസിസി ഓഫീസിലേക്കുള്ള വഴിയിൽ കെ. മുരളീധരനോടു മാപ്പപേക്ഷിച്ച് ഫ്ലക്സ് ബോർഡ്. വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ ചതിയുടെ പത്മവ്യൂഹത്തിൽപ്പെട്ട് യുദ്ധഭൂമിയിൽ പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്.
നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല എന്നാണ് ബോർഡിലെ വാചകങ്ങൾ. ഇന്നലെ ഡിസിസി പ്രസിഡന്റായി വി.കെ. ശ്രീകണ്ഠൻ എംപി സ്ഥാനമേറ്റ ദിവസമാണു തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്.