"പ​ദ്മ​ജ സ്വ​പ്ന​റാ​ണി': തൃ​ശൂ​രി​ൽ പോ​സ്റ്റ​ർ
Thursday, June 20, 2024 1:27 AM IST
തൃ​ശൂ​ർ: കെ. ​മു​ര​ളീ​ധ​ര​ന്‍റെ തോ​ൽ​വി​യെ​തു​ട​ർ​ന്ന് തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന പോ​സ്റ്റ​ർ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ബി​ജെ​പി അ​നു​കൂ​ല പോ​സ്റ്റ​റും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. "ഇ​നി​യും താ​മ​ര വി​രി​യും' എ​ന്ന വ​രി​യോ​ടെ പ്ര​സ് ക്ല​ബ് പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​ർ.​ പ​ദ്മ​ജ വേ​ണു​ഗോ​പാ​ലി​നെ "സ്വ​പ്ന​റാ​ണി​'യാ​യും പോ​സ്റ്റ​റി​ൽ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്.

"ഇ​നി​യും താ​മ​ര വി​രി​യും. തൃ​ശൂ​രി​ന്‍റെ സ്വ​പ്ന​റാ​ണി പ​ദ്മ​ജ​മോ​ൾ. മ​ഹാ​ഭാ​ര​ത​യു​ദ്ധം ക​ഴി​ഞ്ഞു. എ​ൻ​ഡി​എ​യു​ടെ ശ്രീ​രാ​മ​ൻ മ​ഹാ​ര​ഥം തെ​ളി​ക്കു​ന്നു. ജാ​തി​മ​ത​വ്യ​ത്യാ​സ​മി​ല്ലാ​തെ പ്രാ​ർ​ഥി​ക്കു​ക. ഏ​കം സ​ത് വി​പ്രാ ബ​ഹു​ധാ വ​ദ​ന്തി' എ​ന്നിങ്ങനെയാണ് പോ​സ്റ്റ​റി​ലു​ള്ള​ത്. പോ​സ്റ്റ​റി​ന്‍റെ അ​രി​കി​ൽ ടി​പി​ആ​ർ എ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും ബാ​ക്കി അ​ക്ഷ​ര​ങ്ങ​ൾ മാ​ഞ്ഞു​പോ​യ​തി​നാ​ൽ പോ​സ്റ്റ​റി​നു പി​റ​കി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.