പുലിയെ കണ്ടതായി അഭ്യൂഹം: നിരീക്ഷണ കാമറകൾ സ്ഥാപിച്ചു
1429728
Sunday, June 16, 2024 7:29 AM IST
പുത്തൂർ: മാന്ദാമംഗലം, മരോട്ടിച്ചാൽ വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഒരാഴ്ച മുൻപ് പുലിയിറങി ആടിനെ പിടികൂടിയ മരോട്ടിച്ചാൽ ചുള്ളിക്കാവിലും കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി അഭ്യൂഹം നിൽക്കുന്ന മുരുക്കുംപാറ വെള്ളച്ചാലിലുമാണ് മാന്ദാം മംഗലം വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്.
വെള്ളച്ചാലിൽ റബർ തോട്ടത്തിലും ചുള്ളിക്കാവ് ആടിനെക്കൊന്ന വീടിന്റെ പരിസരത്തു മാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചുള്ളിക്കാവ് പുലിയിറങ്ങി ചാക്കപ്പൻ എന്നയാളുടെ വീട്ടിലെ ആടിനെ കൊന്നത്. സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് ആടിനെ കൊന്നത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്. ചുള്ളിക്കാവ് പുലിയിറങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴാണ് കഴിഞ്ഞ ദിവസം മാന്ദാമംഗലം മുരുക്കും പാറ വെള്ളച്ചാലിൽ പുലിയെ കണ്ടതായി അഭ്യൂഹം ഉയർന്നത്.
വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം
പുത്തൂർ: മാന്ദാമംഗലം മുരുക്കംപാറയി ൽ വീണ്ടും പുലിയെ കണ്ടതായി അഭ്യൂ ഹം. കഴിഞ്ഞ ദിവസം പുലിയെ കണ്ടതാ യി പറയുന്ന പ്രദേശത്താണ് ഇന്നലെ രാത്രി എട്ടരയോടെ പുലിയെ കണ്ടതാ യി പറയുന്നത്.
മുരുക്കുംപാറ സ്വദേശി മേയ്ക്കാട്ടു കുളം ജോയി ബൈക്കിൽ പോകുന്നതി നിടെ സമീപത്തെ പൊന്തക്കാടിനു സമീ പത്ത് പുലിയെ കണ്ടതായാണ് പറയുന്ന ത്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗ സ്ഥരും സ്ഥലത്ത് തെരച്ചിൽ നടത്തി.