ആറാട്ടുപുഴ ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം
1429874
Monday, June 17, 2024 1:40 AM IST
ചേർപ്പ് : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പഞ്ചാരി മേളം അരങ്ങേറ്റം നടന്നു. അവിട്ടത്തൂർ ശിവരഞ്ജിനി കലാസമിതിയുടെ ഗുരുനാഥൻ അവിട്ടത്തൂർ ശ്രീജിത്തിന്റെ ശിക്ഷണത്തിൽ മേളം അഭ്യസിച്ച കലാകാരന്മാരും കലാകാരികളുമാണ് അരങ്ങേറ്റം നടത്തിയത്.
കുറുങ്കുഴലിൽ കൊമ്പത്ത് ചന്ദ്രനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും വലന്തലയിൽ പള്ളിപ്പുറം വൈശാഖും ഇലത്താളത്തിൽ കീനൂര്‍ ഉണ്ണിക്കുട്ടനും പ്രമാണിമാരായി.