സം​ഗീ​ത​മീ ജീ​വി​തം..... ന​ടേ​ശ് ശ​ങ്ക​ർ
Friday, June 21, 2024 1:47 AM IST
ചേ​ർ​പ്പ്: ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സി​നുമാ​ത്ര​മാ​യി അ​ഞ്ഞൂ​റോ​ളം ഗാ​ന​ങ്ങ​ൾ​ക്ക് വോ​യ്സ് ട്രാ​ക്ക് പാ​ടു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച സം​ഗീ​ത​ജ്ഞനാ​ണ് ന​ടേ​ശ് ശ​ങ്ക​ർ. ആ​റാ​ട്ടു​പു​ഴ ഗ്രാ​മ​ത്തി​ൽ സം​ഗീ​തപാ​ര​ന്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ ജ​ന​നം.

സം​ഗീ​തസം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻമാ​സ്റ്റ​റു​ടെ സ​ഹോ​ദ​ര​നാ​യ ന​ടേ​ശ് ശ​ങ്ക​ർ സം​ഗീ​ത​ത്തി​ന്‍റെ പ്രാ​ഥ​മി​കരം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തു ചെ​ന്നൈ​യി​ൽ സം​ഗീ​ത​ലോ​ക​ത്തെ പ്ര​ഗ​ത്ഭരുടെ സഹായത്തോ ടെയാണ്.

അ​ന്ത​രി​ച്ച സം​ഗീ​ത​ജ്ഞ​ൻ ബി. ​ചി​ദം​ബ​ര​നാ​ഥ​നുകീ​ഴി​ൽ ശാ​സ്ത്രീ​യസം​ഗീ​തപ​ഠ​നം. സം​ഗീ​തസം​വി​ധാ​യ​ക​രാ​യ ജ്യേ​ഷ്ഠ​ൻ വി​ദ്യാ​ധ​ര​ൻ, രാ​ജാ​മ​ണി, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ കീ​ഴി​ൽ സം​ഗീ​തസം​വി​ധാ​നരം​ഗ​ത്ത് സ​ഹ​ായിയായി,

ജി. ​ദേ​വ​രാ​ജ​ൻ, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, സ​ലി​ൽ ചൗധ​രി, എ​സ്.​പി. വെ​ങ്കി​ടേ​ഷ്, ര​വീ​ന്ദ്ര​ൻ, ശ​ര​ത് തു​ട​ങ്ങി​യ നി​ര​വ​ധി സം​ഗീ​തസം​വി​ധാ​യ​ക​ർ ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഗാ​യികാഗാ​യ​കന്മാ​ർ​ക്കുംവേ​ണ്ടി വോ​യ്സ് ട്രാ​ക്കു​ക​ൾ പാ​ടി​യ ന​ടേ​ശ​ൻ​ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലും ട്രാ​ക്ക് പാ​ടി​യി​ട്ടു​ണ്ട്.

കീ​രി​ടം ച​ലച്ചി​ത്ര​ത്തി​ലെ "മ​ധു​രം ജീ​വാ​മൃ​ത ബി​ന്ദു'എ​ന്ന ഗാ​ന​ത്തിന്‍റെ ട്രാ​ക്ക് ന​ടേ​ശ​ന്‍റേതാ​ണ്. ആ​ന്ദോ​ള​നം എ​ന്ന ചി​ത്ര​ത്തി​ൽ യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ വ​രി​ക​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി​ട്ടാ​ണ് ന​ടേ​ശ് ശ​ങ്ക​ർ സം​ഗീ​ത സം​വി​ധ​ാന​രം​ഗ​ത്തേ​ക്കു ക​ട​ന്നുവ​രു​ന്ന​ത്. നി​ര​വ​ധി സി​നി​മ​ക​ൾ, നാ​ട​ക​ങ്ങ​ൾ, ഗ്രാ​മീ​ണഗാ​ന​ങ്ങ​ൾ, ഭ​ക്തി​ഗാ​ന​ങ്ങ​ൾ, ഓ​ണ​പ്പാ​ട്ടു​ക​ൾ, ആ​ൽ​ബ​ങ്ങ​ൾ തുടങ്ങിയവയിൽ സം​ഗീ​തം പ​ക​ർ​ന്നു. വി​ദേ​ശ​ത്ത​ട​ക്കം വേ​ദി​ക​ളി​ൽ ഗാ​യ​ക​നാ​യും മ്യൂ​സി​ക് കന്പോസ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ന​ടേ​ശ​നെ തേ​ടി​യെ​ത്തി. ഇ​പ്പോ​ൾ 76 ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ല​ളി​തചി​ന്ത ഗാ​ന​ങ്ങ​ളു​ടെ പ​ണി പ്പു​ര​യി​ലാ​ണ് ന​ടേ​ശ് ശ​ങ്ക​ർ. ആ​റാ​ട്ടു​പു​ഴ പ​റ​ത്തൂ​ക്കം​ പ​റ​ന്പി​ൽ ശ​ങ്ക​ര​ൻ - ത​ങ്ക​മ്മു എ​ന്നി​വ​രു​ടെ മ​ക​നാ​ണ് ന​ടേ​ശ്‌ ശ​ങ്ക​ർ എ​ന്ന സം​ഗീ​തമാ​ധു​ര്യം.
ഭാ​ര്യ: ഉ​ഷ, മ​ക​ൻ: ശ്രീശ​ങ്ക​ർ.