ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ഉ​പ​ദേ​വ​ന്മാ​ര്‍​ക്ക് ദ്ര​വ്യ​ക​ല​ശാ​ഭി​ഷേ​കം നാ​ളെ ആ​രം​ഭി​ക്കും
Wednesday, June 19, 2024 1:51 AM IST
ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര​ത്തി​ല്‍ ഉ​പ​ദേ​വ​ന്മാ​ര്‍​ക്ക് ദ്ര​വ്യ​ക​ല​ശാ​ഭി​ഷേ​കം നാ​ളെ തു​ട​ങ്ങും. ഉ​പ​ദേ​വ​ന്മാ​രാ​യ അ​യ്യ​പ്പ​ന്‍, ഗ​ണ​പ​തി, ഭ​ഗ​വ​തി എ​ന്നി​വ​ര്‍​ക്കാ​ണ് 108 ക​ല​ശാ​ഭി​ഷേ​കം ന​ട​ക്കു​ന്ന​ത്. നാ​ളെ വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​ക്ക്‌​ശേ​ഷം ആ​ചാ​ര്യ​വ​ര​ണം ന​ട​ക്കും.

തു​ട​ര്‍​ന്ന് പ്രാ​സാ​ദ ശു​ദ്ധി, ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ തെ​ക്കേ​വാ​തി​ല്‍​മാ​ട​ത്തി​ല്‍ സ്ഥ​ല​ശു​ദ്ധി, ക​ല​ശ​ത്തി​ന് പ​ത്മ​മി​ട​ല്‍ എ​ന്നി​വ​യാ​ണ്. 21​ന് രാ​വി​ലെ അ​യ്യ​പ്പ​ന് ബിം​ബ​ശു​ദ്ധി ന​ട​ക്കും. പി​ന്നീ​ട് പ​രി​ക​ല​ശ​പൂ​ജ, ബ്ര​ഹ്മ​ക​ല​ശ പൂ​ജ എ​ന്നി​വ​യാ​ണ്.22​ന് രാ​വി​ലെ അ​യ്യ​പ്പ​ന് ക​ല​ശാ​ഭി​ഷേ​കം ന​ട​ക്കും. വൈ​കി​ട്ട് ഗ​ണ​പ​തി​ക്ക് ക​ല​ശ​ച്ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങും. ​പ്രാ​സാ​ദ ശു​ദ്ധി,അ​ധി​വാ​സ ഹോ​മം,അ​ധി​വാ​സ പൂ​ജ, ബിം​ബ ശു​ദ്ധി എ​ന്ന​വ​യ്ക്കു​ശേ​ഷം 24ന് ​രാ​വി​ലെ ഗ​ണ​പ​തി​ക്ക് ക​ല​ശാ​ഭി​ഷേ​കം ചെ​യ്യും.
24​ന് വൈ​കി​ട്ടാ​ണ് ഭ​ഗ​വ​തി​ക്ക് ക​ല​ശ​ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്.​

പ്രാ​സാ​ധ ശു​ദ്ധി,വാ​സ്തു ക​ല​ശ​പൂ​ജ,വാ​സ്തു ബ​ലി,വാ​സ്തു​ക​ല​ശാ​ഭി​ഷേ​കം,വാ​സ്തു​പൂ​ജ എ​ന്നി​വ ന​ട​ക്കും. 26ന് ​രാ​വി​ലെ പാ​ണി​ക്ക് ശേ​ഷം ഭ​ഗ​വ​തി​ക്ക് 108ക​ല​ശം അ​ഭി​ഷേ​കം ചെ​യ്യും.​ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് ച​ട​ങ്ങു​ക​ള്‍​ക്ക് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.