സംസ്ഥാനപാതയിലെ മരണക്കുഴിയടച്ച് പ്രതിഷേധസമരം
1429875
Monday, June 17, 2024 1:40 AM IST
കേച്ചേരി: തൃശൂർ - കുന്നംകുളം സംസ്ഥാനപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പാറന്നൂർ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ചൂണ്ടൽ മുതൽ മഴുവഞ്ചേരി വരെയുള്ള സംസ്ഥാനപാതയിലെ മരണക്കുഴികൾ അടച്ചുകൊണ്ടാണു പ്രതിഷേധിച്ചത്.
ഈ പാതയിൽ വാഹനാപകടങ്ങൾ നിത്യസംഭവമായതിനാലും നീണ്ട ഗതാഗതക്കുരുക്കി നാൽ വലയേണ്ടി വരുന്നതിനാ ലുമായിരുന്നു ഈ വേറിട്ട സമരം. ചൂണ്ടൽ ഗ്രാമപഞ്ചായത്തി ന്റെയും സ്ഥലം എംഎൽഎയുടെയും പിഡബ്ല്യുഡിയുടെയും അനാസ്ഥയ്ക്കെതിരെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് ആന്റോ പോൾ ഉദ്ഘാടനം ചെയ്തു. പാറന്നൂർ മൂന്നാം വാർഡ് കോൺഗ്രസ് പ്രസിഡന്റ്് ഒ.എം. ഷാജി അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് മെമ്പർ ധനീഷ് ചുള്ളിക്കാട്ടിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയ്സൺ ചാക്കോ, മുൻ പഞ്ചായത്ത് മെമ്പർ എ.കെ. ജെയിംസ്, പി.വി. റാഫി, യു.എം. പ്രസാദ് എന്നിവർ നേതൃത്വം നല്കി. റോഡിന്റെ ദുർഗതിക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ തുടർസമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.