ബിഎംഎസ് മേഖല സെക്രട്ടറി ഷാജു വധം: പ്രതികളെ വിട്ടയച്ചു
1429740
Sunday, June 16, 2024 7:38 AM IST
തൃശൂർ: കല്ലേറ്റുംകര കേരള ഫീഡ്സ് കന്പനിയിൽ ബിഎംഎസ് കൊടകര മേഖല സെക്രട്ടറിയായിരുന്ന ഷാജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ വിട്ടയച്ചു.
ആളൂർ തിരുനെൽവേലിക്കാരൻ ഷഫീക്ക് എന്ന ബാവ, പഞ്ഞപ്പിള്ളി കണ്ണോളി കിഷോർ, ചെങ്ങാലൂർ പൂജപ്പിള്ളി ഇന്ദ്രൻകുട്ടി എന്നവരെയാണ് തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.ഇ. സാലിഹ് വെറുതെവിട്ടത്. 2007 ഫെബ്രുവരി 12നാണു കേസിനാസ്പദമായ സംഭവം.
കേസിലെ ഒന്നാംപ്രതിയായ ഷഫീക്ക് സഹോദരനായ സിഐടിയുപ്രവർത്തകൻ മാഹിനെ പോട്ട ധന്യ ആശുപത്രിയിൽവച്ച് വധിച്ചതിന്റെ പ്രതികാരമായാണ് ബിഎംഎസ് സെക്രട്ടറിയായ ഷാജുവിനെ വധിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. കേസിലെ മറ്റു പ്രതികളായ ജിൻഷാദ്, ഷാജഹാൻ, റഹിം എന്നിവർ വിചാരണമധ്യേ മരണപ്പെട്ടു.