കോൺഗ്രസ് നേതാവ് സി.ആർ. രാധാകൃഷ്ണനെ രമേശ് ചെന്നിത്തല ആദരിച്ചു
1429731
Sunday, June 16, 2024 7:29 AM IST
വടക്കാഞ്ചേരി: കോൺഗ്രസ് നേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സി.ആർ. രാധാ കൃഷ്ണനെ വടക്കാഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ എംപി രമ്യ ഹരിദാസ് അധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. സി.ആർ. രാധാകൃഷ്ണനെ രമേശ് ചെന്നിത്തല ആ ദരിച്ചു. ടി.വി. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി.
ജോസഫ് ചാലിശേരി ഉപഹാ രം സമർപ്പിച്ചു. നേതാക്കളായ ശ്രീദേവി അമ്പലപുരം, ജി ജോ കുര്യൻ, ഷാഹിത റഹ്മാൻ, പി.ജെ. രാജു, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് നിത്യസാഗർ, സി.വി. കുര്യാക്കോസ്, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, ഹംസ നാരോത്ത്, വ്യാ പാരി വ്യവസായി പ്രസിഡന്റ്് അജിത് മല്ലയ്യ, വൈശാഖ് നാരായണസ്വാമി, സന്ധ്യ കോട ക്കാടത്ത്, എ.എസ്. ഹംസ, ശശി കൊടക്കാടത്ത്, ബിജു ഇസ്മായിൽ, ശശി മംഗലം, ടി.വി. സണ്ണി, സി.എ. ശങ്കരൻ കുട്ടി, രവി പോലുവളപ്പിൽ, സുരേഷ് പാറയിൽ, നാസർ മങ്കര, ബാബു രാജ് കണ്ടേരി, കുട്ടൻ മച്ചാട്, കൗൺസിലർമാരായ ജിജി സാംസൺ, നിജി ബാബു, ജോയൽ മഞ്ഞില, കെ. ഗോപാലകൃഷ്ണൻ, പ്രകാശൻ കുന്നൂർ, ഉദയബാലൻ, രമണി പ്രേമദാസൻ, കമലം ശ്രീനിവാസൻ, നബീസ നാസർ അലി തുടങ്ങിയവർ പ്രസംഗിച്ചു.