മദ്യ-മയക്കുമരുന്നുകൾ മനുഷ്യനെ പിശാചാക്കുന്നു
1430307
Thursday, June 20, 2024 1:27 AM IST
തൃശൂർ: മദ്യ-മയക്കുമരുന്നുകൾ മനുഷ്യനെ പിശാചാക്കുന്നുവെന്നു സെന്റ് തോമസ് കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ. തൃശൂർ പുത്തൻപള്ളി മാതാനികേതൻ ഹാളിൽ വാഴ്ത്തപ്പെട്ട മാറ്റ് ടാൽബോത്ത് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷനായി. ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ മുഖ്യപ്രഭാഷണം നടത്തി.
പുത്തൻപള്ളി അസിസ്റ്റന്റ് വികാരി ഫാ. ഫെബിൻ ചിറയത്ത്, കൈക്കാരൻ ഡിക്സൻ കവലക്കാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. എബ്രഹാം എന്നിവർ പ്രസംഗിച്ചു.