കൊരട്ടി: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കിണറ്റിൽ വീണ മുള്ളൻപന്നിയെ വനപാലകരെത്തി രക്ഷിച്ചു. ഇന്നലെ രാവിലെ പതിനൊന്നോ ടെ കൊരട്ടി പോളിടെക്നിക് കോളജിനു സമീപം തായംപുറത്ത് ജിനീഷിന്റെ വീട്ടിലെ കിണറിലാണ് മുള്ളൻപന്നി വീണത്. നാട്ടുകാർ അറിയിച്ചതിനെതുടർന്ന് ചാലക്കുടിയിൽ നിന്നും മൊബൈൽ റെസ്ക്യു ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രദീപ്കുമാർ, ദിജിത് ദിവാകർ, റെസ്ക്യുവർ പി.ബി. ബിബിഷ് എന്നിവർ സ്ഥലത്തെത്തി മുള്ളൻ പന്നിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് വലിയ പരിക്കുകളൊന്നുമേൽക്കാതെ മുള്ളൻപന്നിയെ പുറത്തേക്കെടുത്തത്. പ്രാഥമികചികിത്സ നൽകി മുള്ളൻപന്നിയെ വനത്തിൽ തുറന്നുവിടുമെന്ന് വനപാലകർ പറഞ്ഞു.