ഹ​ജ്ജ് ക​ര്‍​മ​ങ്ങ​ള്‍​ക്കു ശേ​ഷം മ​ക്ക​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Sunday, June 16, 2024 11:20 PM IST
ചാ​വ​ക്കാ​ട്: ഹ​ജ്ജ് ക​ര്‍​മ​ങ്ങ​ള്‍​ക്കു ശേ​ഷം ചാ​വ​ക്കാ​ട് സ്വ​ദേ​ശി മ​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു. എ​ട​ക്ക​ഴി​യൂ​ര്‍ പോ​സ്റ്റി​നു സ​മീ​പം കു​ള​ങ്ങ​ത്ത​യി​ല്‍ ഷം​സു​ദീനാ​ണ്(67) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മ​ക്ക​യി​ലെ ഹ​റൈ​മ​ന്‍ മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് മ​ക്ക​യി​ൽ ന​ട​ത്തും. ഭാ​ര്യ: സൈ​റ. മ​ക്ക​ള്‍: ഷ​റി​ന്‍(​യു​കെ), ഷ​ഹ​ഫി​ന്‍(​സൗ​ദി), ഷാ​നി​സ് (ഷാ​ര്‍​ജ). മ​രു​മ​ക്ക​ള്‍: സാ​ലി​മ, ഡോ. ​സാ​ക്കി​യ.