മണ്ണുലോറികളുടെ സ്ഥിര ഒാട്ടം; പെനിങ്ങന്നൂർ റോഡ് തകർന്നു
1429732
Sunday, June 16, 2024 7:29 AM IST
കൈപ്പറമ്പ്: ഭാരമേറിയ മണ്ണ് ലോറികൾ സ്ഥിരമായി ഓടിയതിനെത്തുടർന്ന് കൈപ്പറമ്പ് 14-ാം വാർഡിലെ പെനിങ്ങന്നൂർ റോഡ് തകർന്ന നിലയിൽ.
കുണ്ടും കുഴിയും നിറഞ്ഞ റോ ഡിൽ മഴക്കാലം കൂടിയായപ്പോൾ ചെളിവെള്ളം കെട്ടിനിൽക്കുന്നതിനാൽ കുണ്ടേതാ കുഴിയേതാന്ന് തിരിച്ചറിയാനാവാതെ ഇരുചക്ര വാഹന യാത്രികർ അപക ടത്തിൽപ്പെടുന്നതു പതിവുകാഴ് ചയാണ്.
മറ്റ് വാഹനങ്ങളും ഏറെ പ്രയാസപ്പെട്ടാണ് മഴക്കാലത്ത് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. വഴി സഞ്ചാരയോഗ്യമല്ലെന്ന കാരണം പറഞ്ഞ് ഓട്ടോറിക്ഷ കൾപോലും വിളിച്ചാൽ വരാതായതോടെ സാധാരണക്കാരുടെ ദുരിതം ഇരട്ടിയായി.
മണ്ണ് കയറ്റിയുള്ള വാഹനങ്ങളുടെ നിരന്തര യാത്രമൂലം റോഡ് നശിക്കുന്നതിനാൽ മണ്ണെ ടുപ്പ് നിർത്തിവെക്കാൻ പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഹൈ ക്കോടതിയുടെ അനുകൂല വിധിയെത്തുടർന്ന് മണ്ണ് വണ്ടികളുടെ യാത്ര നിർബാധം തുടരുകയായിരുന്നു.
പ്രശ്നം രൂക്ഷമായപ്പോൾ വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുംകൂടിയായ കെ.ബി. ദീപക് ജിയോളജി വിഭാഗത്തിന് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി മണ്ണെടുക്കുന്ന സ്ഥലം ജിയോളജിസ്റ്റ് സന്ദർ ശിച്ച് മണ്ണെടുപ്പ് നിർത്തിവെപ്പിച്ചിരിക്കുകയാണിപ്പോൾ.