ബോബി ചെമ്മണൂരിനെ ആദരിച്ചു
1430070
Wednesday, June 19, 2024 1:51 AM IST
തൃശൂർ: കുരിയച്ചിറ മാർ തിമോത്തിയോസ് ഹൈസ്കൂളിൽ ആദരണീയം പരിപാടി കോർപറേഷൻ കൗണ്‍സിലർ ലീല ഉദ്ഘാടനം ചെയ്തു. കാൽഡിയൻ സിറിയൻ ചർച്ച് സ്കൂൾ കോർപറേറ്റ് മാനേജർ സിസ്റ്റർ ഡോ. ജിൻസി ഓത്തോട്ടിൽ, ഹെഡ്മിസ്ട്രസ് ബെൻസി മാത്യു എന്നിവർ പ്രസംഗിച്ചു.
പൂർവവിദ്യാർഥി ബോബി ചെമ്മണൂരിനെ ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീസ് ചെയർമാൻ ജേക്കബ് ബേബി ഒലക്കേങ്കിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വിദ്യാലയത്തിലെ ഫുട്ബോൾ ടീമിനു ബോബി ചെമ്മണൂർ സ്കോളര്‍ഷിപ് വാഗ്ദാനം ചെയ്തു. സ്പോർട് ക്ലബ് ഉദ്ഘാടനവും ബോബി ചെമ്മണൂർ നിർവഹിച്ചു.
ഫാ. ഡെന്നി ജോണ്‍ തലോക്കാരൻ, രാജൻ ജോസ് മണ്ണുത്തി, ജോസ് കാച്ചപ്പിള്ളി, പ്രിൻസി ഐസക്, എം.ജി. ലീന, വി.എ. അഖില, ജോണ്‍ ജെ. ഒല്ലൂക്കാരൻ, പിൻസി ജീൻ, മരിയ സൈമണ്‍ എന്നിവർ പ്രസംഗിച്ചു.