ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടി​ന​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ര​വ്
Wednesday, June 19, 2024 1:51 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ട തിങ്കളാഴ്ച വ​ഴി​പാ​ടി​ന​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ര​വ്. 96,99,253 രൂ​പ​യാ​ണു തിങ്കളാഴ്ച ഭ​ക്ത​ർ വ​ഴി​പാ​ട് ശീ​ട്ടാ​ക്കി​യ ഇ​ന​ത്തി​ൽ ല​ഭി​ച്ച​ത്.

നെ​യ്‌​വി​ള​ക്ക് ശീ​ട്ടാ​ക്കി​യു​ള്ള ദ​ർ​ശ​ന​ത്തി​ലൂ​ടെമാ​ത്രം 38,46,520 രൂപ ല​ഭി​ച്ചു. ഇ​തും റി​ക്കാ​ർ​ഡാ​ണ്. തു​ലാ​ഭാ​രം 31.04 ല​ക്ഷം, പാ​ൽ​പ്പായ​സം 7.10 ല​ക്ഷം, നെ​യ്പ്പായ​സം 2. 34 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ വ​ഴി​പാ​ടു​ക​ൾ. വൈ​ശാ​ഖ ആ​രം​ഭദി​വ​സ​മാ​യ മേ​യ് 18 ന് ​ല​ഭി​ച്ച 83.19 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നു​മു​ൻ​പ് ല​ഭി​ച്ച കൂ​ടി​യ വ​ഴി​പാ​ടുതു​ക.

തിങ്കഴാഴ്ച പു​ല​ർ​ച്ചെ മു​ത​ൽ​ത​ന്നെ ദ​ർ​ശ​ന​ത്തി​നു നീ​ണ്ട​വ​രി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വ​രി​പ്പ​ന്ത​ൽ നി​റ​ഞ്ഞ​തി​നു​ശേ​ഷം പ​ടി​ഞ്ഞാ​റെ ന​ട​പ്പ​ന്ത​ലും​ക​ട​ന്ന് പ​ടി​ഞ്ഞാ​റെ ഇ​ന്ന​ർ റിം​ഗ്റോ​ഡു​വ​രെ വ​രി​യെ​ത്തി. മ​ണി​ക്കൂ​റു​ക​ൾ വ​രി​നി​ന്നാ​ണ് ഭ​ക്ത​ർ​ക്കു ദ​ർ​ശ​നം ല​ഭി​ച്ച​ത്.

പൊ​തു അ​വ​ധിദി​വ​സ​മാ​യ​തി​നാ​ൽ രാ​വി​ലെ ആ​റുമു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ വി​ഐ​പി ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​ല്ല. 16 വി​വാ​ഹ​ങ്ങ​ളും 648 ചോ​റൂ​ൺ വ​ഴി​പാ​ടും ന​ട​ന്നു.

ക്ഷേ​ത്രം ഡി​എ പ്ര​മോ​ദ് ക​ള​രി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.