ദേവാലയങ്ങളിൽ തിരുനാൾ
1429868
Monday, June 17, 2024 1:40 AM IST
ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ ആഘോഷിച്ചു. ദിവ്യബലിക്ക് ഫാ. ആന്റണി ( പ്രിജോവ് ) വടക്കേത്തല മുഖ്യകാർമികത്വം വഹിച്ചു. ഫാ. ആന്റണി കുരുതുകുളങ്ങര തിരുനാൾ സന്ദേശം നൽകി. പ്രദക്ഷിണത്തിനു നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അസി. വികാരിമാരായ ഫാ. ഷിന്റോ മാറോക്കി, ഫാ. ആൽബിൻ ചൂണ്ടൽ, കൈക്കാരന്മാരായ ജെയിംസ് മേച്ചേരി, പോളി മുക്കാട്ടുകരക്കാരൻ, ജെയ്സൺ തയ്യാലക്കൽ, സിജോ മാപ്രാണി എന്നിവർ നേതൃത്വം നൽകി.
ആറ്റുപുറം സെന്റ് ആന്റണീസ്
പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ ആഘോഷിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുനാൾ കുർബാനയ്ക്ക് ഫാ. വിൽസൻ പിടിയത്ത് മുഖ്യ കാർമികനായി. ഫാ. ഡിറ്റോ കൂള സന്ദേശം നൽകി. തുടർന്ന് പ്രദക്ഷിണവും നേർച്ച ഊട്ടും നടത്തി. വികാരി ഫാ. ഡെനീസ് മാറോക്കി, ജനറൽ കൺവീനർ ജോഷി മേലിട്ട്, ട്രസ്റ്റിമാരായ ബാബു എടക്കളത്തൂർ, ജോഷി ചൊവ്വല്ലൂർ, കൺവീനർ ജോബി വെള്ളറ തുടങ്ങിയവർ നേതൃത്വം നൽകി.
കിള്ളിമംഗലം സെന്റ് ആന്റണീസ്
പഴയന്നൂർ: ചേലക്കര കിള്ളിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ടുതിരുനാൾ ആഘോഷിച്ചു. വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ സരിതപുരം വികാരി ഫാ. ടോം വേലൂക്കാരൻ, ഫാ. ആൺസൺ നീലാങ്കാവിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. തിരുനാൾ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയും സെന്റ് ആന്റണീസ് കപ്പേളയിലേക്ക് പ്രദീക്ഷണവും നടന്നു.
ഇടവക ട്രസ്റ്റിമാരായ ഷീജൻ ചിറമേൽ, ആന്റണി പുത്തിരി, അജോ തെക്കേക്കര, ജോസ് കൈതകുളങ്ങര എന്നിവർ നേതൃത്വം നൽകി.