മറ്റത്തൂര്‍: പഞ്ചായത്തിലെ മോനൊടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നാരോപിച്ചും അക്രമപ്രവര്ത്തനത്തിനു പഞ്ചായത്ത് മെംബര്‍ നേതൃത്വം നല്‍കുകയാണന്നും ആരോപിച്ച് ബിജെപി വെള്ളിക്കുളങ്ങര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി.
പഞ്ചായത്തോഫീസിനു സമീപം പോലീസ് മാര്‍ച്ച് തടഞ്ഞു. തു ടര്ന്നുനടന്ന പ്രതിഷധയോഗം ബിജെപി ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ്് സജിത ചന്ദ്രന് അധ്യക്ഷത വഹിച്ചു. ബിജെപി പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, അഡ്വ. പി.ജി. ജയന്, പ്രേമന് വെള്ളിക്കുളങ്ങര, ഉണ്ണിക്കുട്ടന്, ശ്രീധരന് കളരിക്കല്‍, ചന്ദ്രന് വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.