കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഫയർ സ്റ്റേഷന് സമീപം താമസിക്കുന്ന നടുമുറി ശിവൻ മകൻ മിഥുൻ (32) കുഴഞ്ഞു വീണു മരിച്ചു.
രാവിലെ വീട്ടിൽ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്.
മാതാവ്: ഷീല. ഏക സഹോദരൻ: ദിവ്യൻ. സംസ്കാരം നടത്തി.