സുരേഷ് ഗോപിക്കു സ്നേഹസമ്മാനവുമായി രാമൻ സ്വാമി
1429730
Sunday, June 16, 2024 7:29 AM IST
തൃശൂർ: കേന്ദ്രമന്ത്രിയായി ആദ്യമായി തൃശൂരിലെത്തിയ സുരേഷ് ഗോപിക്കു സ്നേഹസമ്മാനവുമായി ശില്പി രാമൻസ്വാമി. കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ഇന്നലെ രാവിലെ പുങ്കുന്നം മുരളീമന്ദിരത്തിലെത്തിയ സുരേഷ് ഗോപിക്കു ഗ്രാനൈറ്റിൽ മുഖചിത്രം കൊത്തിയ ഫലകമാണ് രാമൻസ്വാമി സമ്മാനിച്ചത്.
ഏറെ കൗതുകത്തോടെയും സന്തോഷത്തോടെയും ഫലകം ഏറ്റുവാങ്ങിയ കേന്ദ്രമന്ത്രി ശില്പിയെ അഭിനന്ദിക്കുകയും ഒപ്പംനിന്ന് ചിത്രമെടുക്കുകയും ചെയ്തു. പൂങ്കുന്നം സ്വദേശി രാമൻസ്വാമി വർഷങ്ങളായി ഈ മേഖലയിൽ സജീവമാണ്. വലുതും ചെറുതുമായ നിരവധി ശില്പങ്ങൾ കല്ലിലും ഗ്രാനൈറ്റിലും കൊത്തിനൽകാറുണ്ട്.