റോഡ് ചെളിക്കുളമായി; നാട്ടുകാർ ദുരിതത്തിൽ
1430524
Friday, June 21, 2024 1:48 AM IST
പുന്നയൂർക്കുളം: മഴയെത്തിയാൽ ചെളിക്കുളം, വെയിൽ വന്നാൽ പൊടിപടലം. പുന്നയൂർക്കുളം പഞ്ചായത്തിലെ ആൽത്തറ ദ്വാരകറോഡിന്റെ അവസ്ഥയാണ് . മഴ പെയ്തതോടെ ചെളിക്കുളമായി വാഹനയാത്രക്കാരും കാൽനടക്കാരും ഒരുപോലെ പെരുവഴിയിലായി. ചെളി നിറഞ്ഞ റോഡിൽ വാഹനങ്ങൾ താഴുന്നതു പതിവാണ്. പലയിടത്തും റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല.