വരന്തരപ്പിള്ളിയിൽ പത്താംക്ലാസ് വിദ്യാർഥി മരിച്ചു
1429796
Sunday, June 16, 2024 11:20 PM IST
വരന്തരപ്പിള്ളി: വെട്ടിങ്ങപാടത്ത് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. വെട്ടിങ്ങപ്പാടം ഞാറ്റുവെട്ടി ദിനേശിന്റെ മകൻ മണികണ്ഠൻ(15) ആണ് മരിച്ചത്. വേലൂപ്പാടം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥിയാണ്.
ഇന്നലെ രാവിലെ ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചപ്പോൾ അനക്കമില്ലാത്തതിനെ തുടർന്ന് വീട്ടുകാർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുംമുന്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സ്മിത, സഹോദരി: ദേവനന്ദ.