കൈ​ക്ക​രു​ത്തി​ല്‍ പോ​ള്‍​ദാ​സി​നെ തോ​ല്‍​പ്പി​ക്കാ​നാ​വി​ല്ല മ​ക്ക​ളേ...
Friday, June 14, 2024 1:27 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: അ​റു​പ​ത്തി​യൊ​ന്നാം വ​യ​സി​ലും കൈ​ക്ക​രു​ത്തി​ല്‍ താ​ന്‍ അ​ജ​യ്യ​നാ​ണെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി പോ​ള്‍​ദാ​സ് കി​ഴ​ക്കേ​പീ​ടി​ക.

ആ​സാ​മി​ലെ ദു​ലി​യാ​ജാ​നി​ല്‍ ന​ട​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സീ​നി​യ​ര്‍ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ര്‍ 70 കി​ലോ​യ്ക്കു മു​ക​ളി​ലു​ള്ള വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടു സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി, ഗ്രീ​സി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ് പോ​ൾ​ദാ​സ്.

പ​തി​നെ​ട്ടു​വ​യ​സു മു​ത​ല്‍ പ​ഞ്ച​ഗു​സ്തി​രം​ഗ​ത്തു കൈ​ക്ക​രു​ത്ത് തെ​ളി​യി​ച്ച് തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് പോ​ള്‍​ദാ​സ്. പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ളി​ലും ശ​രീ​ര​സൗ​ന്ദ​ര്യ​മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത് ഒ​ട്ടേ​റെ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി. പ​ഞ്ച​ഗു​സ്തി​യി​ല്‍ പ​ല​ത​വ​ണ ദേ​ശീ​യ​ചാ​മ്പ്യ​നാ​യി. മി​സ്റ്റ​ര്‍ കേ​ര​ള​യാ​യും മി​സ്റ്റ​ര്‍ ഇ​ന്ത്യ​യാ​യും ബോ​ഡി​ബി​ല്‍​ഡിം​ഗ് മ​ല്‍​സ​ര​ങ്ങ​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന ജ​യം ക​ര​സ്ഥ​മാ​ക്കി. 61-ാം വ​യ​സി​ലെ​ത്തി​നി​ല്‍​ക്കു​മ്പോ​ഴും കൈ​ക്ക​രു​ത്തി​ല്‍ പോ​ള്‍​ദാ​സ് ത​ന്നെ​യാ​ണ് ദേ​ശീ​യ ചാ​മ്പ്യ​ന്‍.

ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും നി​ര​ന്ത​ര​മാ​യ പ്ര​യ​ത്‌​ന​വു​മാ​ണ് ത​ന്‍റെ വി​ജ​യ​ര​ഹ​സ്യ​മെ​ന്നു പോ​ള്‍​ദാ​സ് പ​റ​യു​ന്നു. ജൂ​ലൈ 24 മു​ത​ല്‍ 28 വ​രെ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്കും തു​ട​ര്‍​ന്ന് ഗ്രീ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ് മ​ത്സ​ര​ത്തി​ലേ​ക്കും പോ​ള്‍​ദാ​സ് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 2019ല്‍ ​ചൈ​ന​യി​ല്‍ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച പോ​ള്‍​ദാ​സ് ലോ​ക​ത​ല​ത്തി​ലെ മി​ക​ച്ച പ​ത്തു താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കാ​യി​ക​പ്രേ​മി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ആ​സാ​മി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നും സ്വ​ര്‍​ണ​മെ​ഡി​ല്‍ നേ​ടാ​നും ത​ന്നെ സ​ഹാ​യി​ച്ച​തെ​ന്നു പോ​ള്‍​ദാ​സ് പ​റ​ഞ്ഞു. ഗ്രീ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ചെ​ല​വേ​റു​മെ​ന്ന​തി​നാ​ല്‍ സാ​മ്പ​ത്തി​ക​മാ​യി ത​ന്നെ സ​ഹാ​യി​ക്കാ​ന്‍ സം​ഘ​ട​ന​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ മു​ന്നോ​ട്ടു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര കു​റി​ഞ്ഞി​പ്പാ​ട​ത്തെ വീ​ട്ടി​ല്‍ പോ​ള്‍​ദാ​സ് പ​രി​ശീ​ല​നം തു​ട​രു​ന്ന​ത്.
ശോ​ഭ​യാ​ണ് ഭാ​ര്യ. ശി​ല്പ, മാ​ര്‍​ഷ​ല്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.