തൃശൂർ: ശതാഭിഷേകം ആഘോഷിക്കുന്ന പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാർ അപ്രേമിന് ആശംസകളുമായി തൃശൂരിന്റെ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ അരമനയിലെത്തി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശംസ നേരാനെത്തിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫോണിൽ ആശംസകളർപ്പിച്ചു. റവ.ഡോ. പോൾ പൂവത്തിങ്കൽ, ഫാ. കെ.ആർ. ഇനാശു, ഫാ. ജോസ് ജേക്കബ് വേങ്ങാശേരി, ഫാ. ജാക്സ് ചാണ്ടി, ഫാ. ജിനു ജോസ്, മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, കൗണ്‍സിലർമാരായ ലീല വർഗീസ്, മേഴ്സി അജി, സിന്ധു ചാക്കോള, ബിജെപി നേതാവ് എ. നാഗേഷ് , അബിൻ, വൈഎംസിഎ പ്രസിഡന്റ് ജോജു മഞ്ഞില, തൃശൂർ പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട്, കണ്‍വീനർ വിനോദ് കണ്ടങ്കാവിൽ, സഭയുടെ കേന്ദ്ര സംഘടനാ ഭാരവാഹികൾ, ജീവനക്കാർ, വിദ്യാർഥികൾ, വൈദികർ എന്നിവരും ആശംസയർപ്പിച്ചു.
സഭയുടെ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ രാജൻ ജോസ് മണ്ണുത്തി, ട്രസ്റ്റി ബോർഡ് അംഗങ്ങളായ എ.എം. ആന്റണി, ലാലി റാഫേൽ, ലിയോണ്‍സ് കാങ്കപ്പാടൻ, ജോസ് താഴ്ത്ത, ആൻസണ്‍ ഡേവിസ്, എ.വി. ഷാജു എന്നിവരും സന്നിഹിതരായിരുന്നു.