നാട്ടുകാരുടെ സഹായം തുണച്ചില്ല; മാ​തൃ​കാക​ർ​ഷ​ക​ൻ യാത്രയായി
Wednesday, June 12, 2024 11:04 PM IST
തി​രു​വി​ല്വാ​മ​ല: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും പ്രാ​ർ​ഥി​ച്ചും പ​ണം സ്വ​രൂ​പി​ച്ചും ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി ക​ർ​ഷ​ക​ൻ മു​കു​ന്ദ​ൻ (53) യാ​ത്ര​യാ​യി.

തി​രു​വി​ല്വാ​മ​ല കാ​ട്ടു​കു​ളം പ​രേ​ത​നാ​യ പൊ​ന്നാ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ മു​കു​ന്ദ​ൻ ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വ​ന്തം കൃ​ഷി​സ്ഥ​ല​ത്തുവ​ച്ച് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ് ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യആ​ശു​പ​ത്രി​യി​ലും തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മാ​തൃ​കാക​ർ​ഷ​ക​നും പ​രോ​പ​കാ​രി​യും മൃ​ഗ​സ്നേ​ഹി​യു​മാ​യി​രു​ന്നു മു​കു​ന്ദ​ൻ. പാ​ട​ത്തും പ​റ​മ്പി​ലും അ​ധ്വാ​നി​ച്ചാ​ണ് കു​ടു​ംബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ചി​കി​ത്സ​ക്കും ഡ​യാ​ലി​സി​സി​നു​മാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​യി. കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​പ്ര​യാ​സം തി​രി​ച്ച​റി​ഞ്ഞ് സ്നേ​ഹി​ത​രും നാ​ട്ടു​കാ​രും പ​ണം സ്വ​രൂ​പി​ച്ചു കൊ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വേ​ദ​ന​ക​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് മു​കു​ന്ദ​ൻ നി​ശ​ബ്ദം ക​ട​ന്നുപോ​യി. ഭാ​ര്യ: പ്രി​യ. മ​ക​ൾ: അ​ന​ഘ.