കാ​ണാ​താ​യ വീട്ടമ്മയുടെ മൃതദേഹം ക​ണ്ടെ​ത്തി
Wednesday, June 12, 2024 1:57 AM IST
അ​ന്ന​മ​ന​ട: പ​രി​യാ​ര​ത്തു​നി​ന്നും ക​ഴി​ഞ്ഞദി​വ​സം കാ​ണാ​താ​യ പാ​റ​യ്ക്ക വീ​ട്ടി​ൽ ഷൈ​ജു​വി​ന്‍റെ ഭാ​ര്യ സു​ജ(51)​യു​ടെ മൃ​ത​ദേ​ഹം അ​ന്ന​മ​ന​ട പാ​ല​ത്തി​ന​ടി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സു​ജ​യെ വീ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ​ത്.

മ​ക​ൾ ചാ​ല​ക്കു​ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യ അ​ന്ന​മ​ന​ട​യി​ൽ പാ​ല​ത്തി​ന​ടി​യി​ലെ പു​ഴ​യോ​ര​ത്തെ പൊ​ന്ത​ക്കാ​ടി​നു​സ​മീ​പം ത​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്.

മാ​ള ഫ​യ​ർ​ഫോ​ഴ്സും സ്‌​കൂ​ബാ സം​ഘ​വും ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. മാ​ള എ​സ്ഐ സി.​കെ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യി.
സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ഇ​വ​നീ​ഷ്, വി​നി​റ്റ, ഷൈ​ന. മ​രു​മ​ക്ക​ൾ: സ്നേ​ഹ, സി​ജോ.