കുടുംബശ്രീയുടെ ജില്ലാ ഫുഡ് ഫെസ്റ്റ് ഇന്നുമുതല്‍ ഫോർട്ട്കൊച്ചിയിൽ
1513741
Thursday, February 13, 2025 7:14 AM IST
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാ ഫുഡ് ഫെസ്റ്റ് ഇന്നുമുതല്‍ ഫോര്‍ട്ട്കൊച്ചിയില്‍ ആരംഭിക്കും. 17 വരെ നീളുന്ന പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം ഇന്നുച്ചകഴിഞ്ഞ് മൂന്നിന് നടക്കും.
വ്യത്യസ്ത രുചികള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങളും മേളയില്‍ വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.