കറുകുറ്റി പാണ്ടറ പട്ടികജാതി ഗ്രാമത്തിന് ഒരു കോടി അനുവദിച്ചു
1513730
Thursday, February 13, 2025 7:14 AM IST
അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിലെ പാണ്ടറ പട്ടികജാതി ഗ്രാമത്തിന് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഒരു കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എംഎൽഎ അറിയിച്ചു. നൂറോളം പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന പാണ്ടറ ഗ്രാമത്തിന്റെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാം.
പ്രദേശത്തെ റോഡുകള്‍, കുടിവെളള സൗകര്യങ്ങള്‍, വീടുകളുടെ അറ്റകുറ്റപണികള്‍ ഉള്‍പ്പെടെ ഉള്ള പ്രവൃത്തികള്‍ ഇതിന്റെ ഭാഗമായി നടക്കും. പ്രദേശവാസികളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് എംഎല്‍എ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രിക്ക് എംഎല്‍എ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ പാണ്ടറ ഗ്രാമത്തെ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്.