ചാവറ ഇന്റർനാഷണൽ അക്കാദമിയിൽ പ്രൊഡക്ടിവിറ്റി ദിനാചരണം
1513715
Thursday, February 13, 2025 7:14 AM IST
വാഴക്കുളം: ചാവറ ഇന്റർനാഷണൽ അക്കാദമിയിൽ പ്രൊഡക്ടിവിറ്റി ദിനാചരണം നടത്തി. ബാഗുകളും പുസ്തകങ്ങളും ഇല്ലാതെ പ്രായോഗിക ജീവിതത്തിലെ ഉത്പാദനക്ഷമത സംബന്ധിച്ച പരിശീലനമാണ് ദിനാചരണം ലക്ഷ്യമിട്ടത്.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഫാ. ഡിനോ കള്ളികാട്ട്, ഫാ. ജിത്തു തൊട്ടിയിൽ, റിജോ പയസ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളുടെ ശാസ്ത്രമേളയും ഇതോടനുബന്ധിച്ച് നടത്തി. വിവിധ വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, കന്പ്യൂട്ടർ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതിക വിദ്യകൾ എന്നിവയും കുട്ടികൾ പ്രദർശിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ ആവശ്യമായി വരുന്ന പ്ലംബിംഗ്, വയറിംഗ്, ഫസ്റ്റ് എയ്ഡ്, കുക്കിംഗ്, ഇവന്റ് മാനേജ്മെന്റ്, ഓട്ടോമൊബൈൽ വർക്ക്, സെൽഫ് ഡിഫൻസ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിവിധ കോ-കരിക്കുലർ ആക്റ്റിവിറ്റികളായ കരാട്ടെ, ആർച്ചറി, സ്കേറ്റിംഗ്, ഡാൻസ്, ചിത്രകല, നീന്തൽ, ഫ്ളോറൽ അറേഞ്ച്മെന്റ് തുടങ്ങിയവയുടെ അവതരണത്തോടെ ദിനാചരണം സമാപിച്ചു.