പോലീസ് ജീപ്പ് ഡ്രൈവർക്കെതിരേ മൊഴി നല്കി പോലീസുകാർ
1513740
Thursday, February 13, 2025 7:14 AM IST
നെടുമ്പാശേരി: ബീക്കൺ ലൈറ്റ് തെളിച്ച് റോഡിൽ വാഹനം നിർത്തിയിടുകയും, വശത്തേക്ക് നീക്കിയിടാൻ ആവശ്യപ്പെട്ട പൊലീസിനോട് മോശമായി പെരുമാറുകയും ചെയ്ത പോലീസ് ജീപ്പ് ഡ്രൈവർക്കെതിരെ പോലീസുകാരുടെ മൊഴി.
അന്വേഷണ ചുമതലയുള്ള ഡിസിആർബി ഡിവൈഎസ്പി അബ്ദുൾ റഹീം മുമ്പാകെ സംഭവ ദിവസം പറമ്പയം ഭാഗത്ത് വിഐപി ഡ്യൂട്ടിയിലുണ്ടായിരുന്ന ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് മൊഴി നൽകിയത്. കളമശേരി എആർ ക്യാമ്പിലെ പൊലീസുകാരെയും തെളിവെടുപ്പിനായി വിളിപ്പിച്ചിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും അപമര്യാദയായി പെരുമാറിയതായി മൊഴിയുണ്ട്.അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും.