മൂവാറ്റുപുഴ ബൈബിൾ കണ്വൻഷന് നാളെ തുടക്കം
1513713
Thursday, February 13, 2025 7:14 AM IST
മൂവാറ്റുപുഴ: വചനപ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ആറാമത് മൂവാറ്റുപുഴ ബൈബിൾ കണ്വൻഷൻ വാഴപ്പിള്ളി ബിഷപ്സ് ഹൗസിനോട് ചേർന്നുള്ള മാർ ഈവാനിയോസ് നഗറിൽ നാളെ ആരംഭിക്കും. 16 വരെ വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കുർബാന, 6.30ന് ഗാനശുശ്രൂഷ, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ഒന്‍പതിന് സമാപനം. നാളെ വൈകുന്നേരം അഞ്ചിന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സീറോ മലബാർ ക്രമത്തിൽ കുർബാന അർപ്പിച്ച് ഉദ്ഘാടന സന്ദേശം നൽകും.
15ന് ലത്തീൻ ക്രമത്തിൽ കോട്ടപ്പുറം ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ ദിവ്യബലി അർപ്പിക്കും. 16ന് സീറോ മലങ്കര ക്രമത്തിൽ മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. ജനറൽ കണ്‍വീനർ തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പ, മദർ ജോസ്ന, ചാക്കോ ടി. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കണ്വൻഷന് നേതൃത്വം നൽകും.