വചനസന്ധ്യ കൃപാഭിഷേക ബൈബിൾ കൺവൻഷന് തുടക്കമായി
1513733
Thursday, February 13, 2025 7:14 AM IST
പള്ളുരുത്തി: കൊച്ചി രൂപത നേതൃത്വം നല്കുന്ന വചന സന്ധ്യ-2025 കൃപാഭിഷേക ബൈബിൾ കൺവൻഷന് തുടക്കമായി. ഇടക്കൊച്ചി അക്വിനാസ് കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച കൺവൻഷൻ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
വചന സന്ധ്യ ജനറൽ കൺവീനർ മോൺ. ഷൈജു പരിയാത്തുശേരി കൊടിയേറ്റി. തുടർന്ന് ദിവ്യബലിക്ക് കൊച്ചി രൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് വചന സന്ദേശം നല്കി. ബിഷപ് ഡോ. ജോസഫ് കരിയിലും ധ്യാനഗുരു ഫാ. ഡൊമിനിക്ക് വാളമ്നാലും ചേർന്ന് ദീപം തെളിയിച്ച് വചനപ്രഘോഷണത്തിന് തുടക്കമായി.