വിഎസ്എസ് കാൻസർ ബോധവത്കരണം നടത്തി
1513732
Thursday, February 13, 2025 7:14 AM IST
അങ്കമാലി: വിഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരാഴ്ചത്തെ കാൻസർ ബോധവത്കരണ പരിപാടികൾ സമാപിച്ചു. അങ്കമാലി ഡി പോൾ ഓഡിറ്റോറിയത്തിൽ വിഎസ്എസ് വയോജന കൂട്ടായ്മയായ ഡിഫോസ്കയിലെ അംഗങ്ങൾക്കായി കാൻസർ ബോധവത്കരണവും പരിശോധനയും നടത്തി. ആലുവ രാജഗിരി ആശുപത്രി കമ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് നടുവിലേടത്ത് അധ്യക്ഷത വഹിച്ചു.
ഡി പോൾ ഇഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ ബോധവത്കരണ പരിപാടിയിൽ 340 വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. പ്രിൻസിപ്പൽ ഫാ. ടോമി പുന്നശേരി അധ്യക്ഷത വഹിച്ചു. കാൻസർ അതിജീവിതയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ലക്ഷ്മി ജയൻ ഉദ്ഘാടനം ചെയ്തു. വിൻസൻഷ്യൻ മേരിമാതാ പ്രൊവിൻസിന്റെ സോഷ്യൽ വർക്ക് ഡയറക്ടർ ഫാ. ഡിബിൻ പെരിഞ്ചേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജഗിരി ആശുപത്രിയിലെ ഡോ. ടി.എസ്. അമൃത ക്ലാസ് നയിച്ചു. പാനൽ ചർച്ചയും ഉണ്ടായിരുന്നു.
വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന, ഉപന്യാസ മത്സരങ്ങളിലെ വിജയികൾക്ക് മേരിമാതാ പ്രൊവിൻസിന്റെ സോഷ്യൽ വർക്ക് കൗൺസിലർ ഫാ. ജോസഫ് സ്രാമ്പിക്കൽ കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും കൈമാറി. വിഎസ്എസ് സിആർടി സോഷ്യൽ വർക്കർ നൈജിൽ ജോർജ് ജോസഫീന, അയന, സന്ധ്യ, ജോബ് ആന്റണി എന്നിവർ നേതൃത്വം നൽകി.