കൂവപ്പടിയില്‍ വനിതകള്‍ക്ക് എച്ച്ഡിപിഇ പോട്ട് വിതരണം
1513725
Thursday, February 13, 2025 7:14 AM IST
പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ആറു ലക്ഷം രൂപ വകയിരുത്തി എച്ച്ഡിപിഇ പോട്ട് വിതരണം ചെയ്തു. വനിതാഘടകപദ്ധതി പ്രകാരം ഓരോ വാര്‍ഡിലെയും 30 വനിതകള്‍ക്കാണ് ചട്ടിയും വളവും തൈകളും നല്‍കുന്നത്.
പദ്ധതിയിലൂടെ പഞ്ചായത്തിലെ 600 കുടുംബങ്ങളില്‍ വനിതകള്‍ക്ക് അടുക്കള പച്ചക്കറിത്തോട്ടം പോട്ട് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാര്‍ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.ഒ. ജോസ് അധ്യക്ഷതവഹിച്ചു.