പെട്രോൾ പമ്പിൽ മോഷണത്തിന് ശ്രമിച്ചയാൾ അറസ്റ്റിൽ
1513735
Thursday, February 13, 2025 7:14 AM IST
പെരുമ്പാവൂർ: പെട്രോൾ പമ്പിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെല്ലിക്കുഴി പൂമറ്റം കവലയ്ക്ക് സമീപം തേലക്കാട്ട് വീട്ടിൽ ഷാജഹാ(49) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മലമുറി വടക്കാട്ടുപടി ഭാഗത്തുള്ള പെട്രോൾ പമ്പിൽ കഴിഞ്ഞ 26 ന് പുലർച്ചെ ഓഫീസ് റൂമിന്റെ പൂട്ടു പൊളിച്ച് അകത്തു കയറി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.