പൊട്ടൻമലയ്ക്ക് തീപിടിച്ചു
1513716
Thursday, February 13, 2025 7:14 AM IST
മൂവാറ്റുപുഴ: ആരക്കുഴ പണ്ടപ്പിള്ളി പൊട്ടൻമലയ്ക്ക് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. പൊട്ടൻമല പുതുശേരികുന്നേൽ സുബിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ ആളുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഓടികൂടി തീയണയിക്കുവാനുള്ള നടപടി സ്വീകരിച്ചു. ഇതിനിടെ കൂത്താട്ടുകുളം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു. കൃഷി ചെയ്തിരുന്ന വാഴകൾ ഭാഗികമായി കത്തിനശിച്ചു.