കരിമണ്ണൂർ: സെന്റ് മേരീസ് ഫോറോന പള്ളിയുടെ ആഭിമുഖ്യത്തിൽ അധ്യാപക-അനധ്യാപകർക്കായി ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു.
സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഹോളി ഫാമിലി എൽപി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ അധ്യാപകരാണ് പങ്കെടുത്തത്. ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹോളി ഫാമിലി എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ടി. തോബിയാസ്, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. മാത്യു എടാട്ട്, അധ്യാപകരായ ജസ്റ്റിൻ സെബാസ്റ്റ്യൻ, മാത്യു വർഗീസ്, ഫ്രാൻസിസ് മാണിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.