മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​: കുപ്ര​ചാ​ര​ണം; പ്ര​തി അ​റ​സ്റ്റി​ല്‍
Friday, August 2, 2024 10:47 PM IST
ആ​ല​പ്പു​ഴ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥന​യ്‌​ക്കെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് കാ​യം​കു​ളം പെ​രി​ങ്ങാ​ല ധ്വ​നി വീ​ട്ടി​ല്‍ ജ​നാ​ര്‍​ദ​ന​ന്‍ നാ​യ​രു​ടെ മ​ക​ന്‍ അ​രു​ണ്‍ (40) അ​റ​സ്റ്റി​ലാ​യ​ത്.

സാ​മൂ​ഹ്യ മാ​ധ്യ​മ​മാ​യ ഫേ​സ് ബു​ക്ക് വ​ഴി​യാ​ണ് ഇ​യാ​ള്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​ക്കെ​തി​രേ​യു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​താ​യും ഇ​ത്ത​ര​ത്തി​ല്‍ പോ​സ്റ്റു​ക​ള്‍ നി​ര്‍​മി​ക്കു​ക​യും ഷെ​യ​ര്‍ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാ​യം​കു​ളം ഡി​വൈ​എ​സ്പി ബാ​ബു​ക്കു​ട്ട​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​ഐ അ​രു​ണ്‍ ഷാ, ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫി​റോ​സ്, അ​രു​ണ്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.