പ്രകടനവും ധര്‍ണയും നടത്തി
1451777
Sunday, September 8, 2024 11:50 PM IST
ആലപ്പുഴ: മത്സ്യതൊഴിലാളി ക്ഷേമനിധി വിഹിതവും മത്സ്യബന്ധന യാനങ്ങളുടെ റജിസ്ട്രേഷന് ഫീസും ഭീമമായി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്വലിക്കണെമെന്നാവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎംസിഎ) ആലപ്പുഴ രൂപത കമ്മിറ്റി മത്സ്യത്തൊഴിലാളി ക്ഷേമ ക്ഷേമനിധി ജില്ലാ ഓഫീസിനു മുന്നില്‍ പ്രകടനവും ധര്‍ണയും നടത്തി. മത്സ്യത്തൊഴിലാളി വിധവ പെന്‍ഷനും, മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഫാ.പോള്‍ ജെ. അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പിജി ജോണ്‍ ബ്രിട്ടോ അധ്യക്ഷത വഹിച്ചു. മുന്‍ എംപി ഡോ.കെ എസ് മനോജ്, സന്തോഷ് കൊടിയനാട്, സാബു വി തോമസ്, ക്ലീറ്റസ് കളത്തില്‍, തങ്കച്ചന് തെക്കേ പാലയ്ക്കല്‍, തോമസ് കണ്ടത്തില്‍, കുഞ്ഞുമോന് ചേനപ്പറമ്പില്‍, സ്റ്റീഫന്‍ വടക്കേ തയ്യില്‍, ജോണ്‍ പോള്‍, ജയ, സെബാസ്റ്റ്യന്‍ എച്ച്.എച്ച് തുടങ്ങിയവര്‍ പ്രസംഗിച്ചു.