എടത്വ ബോട്ട് ജെട്ടിക്ക് 47 ലക്ഷം രൂപ അനുവദിച്ചു
1451784
Sunday, September 8, 2024 11:50 PM IST
എടത്വ: വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന അവസ്ഥയിലായിരുന്ന എടത്വ ബോട്ടുജെട്ടി നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിക്കാന്‍ 47 ലക്ഷം രൂപ അനുവദിച്ചു. ഇറിഗേഷന്‍ ഇന്‍ലാൻഡ് നാവിഗേഷന്‍ & കുട്ടനാട് പാക്കേജില്‍പ്പെടുത്തി എടത്വയില്‍ പുതിയ മെയിന്‍ ബോട്ട്ജെട്ടി പണിയുന്നതിനും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനുമായി 47 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഇറിഗേഷന്‍ മന്ത്രി റോഷി അഗസ്റ്റിനു സമര്‍പ്പിച്ച നിവേദനത്തെത്തുടര്‍ന്നാണ് ബോട്ട്ജെട്ടി നിര്‍മാണത്തിനു ഭരണാനുമതി ലഭിച്ചത്.
എടത്വ ബോട്ടു ജെട്ടി പുനര്‍ നിര്‍മിക്കുക എന്നത് ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. വെള്ളപ്പൊക്ക സമയത്തായിരുന്നു ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചിരുന്നത്, ബോട്ട് അടു പ്പിച്ച ശേഷം കെട്ടാന്‍ പോലും മാര്‍ഗമില്ലായിരുന്നു. യാത്രക്കാര്‍ക്ക് നില്‍ക്കുന്നതിനുള്ള കാത്തിരിപ്പുപുരയും ഇല്ലായിരുന്നു. കുട്ടനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജെട്ടികൂടിയാണ് ഇത്.