ജനവാസ മേഖലകളെ ഒഴിവാക്കണം: കത്തോലിക്ക കോണ്ഗ്രസസ്
1451781
Sunday, September 8, 2024 11:50 PM IST
കുട്ടനാട്: പരിസ്ഥിതി ലോല പ്രദേശമായി സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള കരട് രേഖയില്‍നിന്ന് 131 വില്ലേജുകളിലെ ജനവാസമേഖലകളെ ഒഴിവാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കുട്ടനാട്ടിലെ വിവിധ ഇടവക യൂണിറ്റുകളുടെ സഹകരണത്തോടെ ചങ്ങനാശേരി ഫൊറോന സമിതിയുടെ നേതൃത്ത്വത്തില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ജാഗ്രതദിന പ്രതിഷേധ യോഗം ഫൊറോന വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെയും കാര്‍ഷിക മേഖലകളിലെ പ്രശ്നങ്ങളിലും കത്തോലിക്ക കോണ്‍ഗ്രസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം, ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര, അതിരൂപതാ സെക്രട്ടറി സൈബി അക്കര, ഫൊറോന ജനറല്‍ സെക്രട്ടറി ബാബു വള്ളപ്പുര, കെ.എസ് ആന്റണി, ,തോമസുകുട്ടി മണക്കുന്നേല്‍, ട്രഷറര്‍ കെ.പി. മാത്യു, ലിസി ജോസ്, ലാലിമ്മ ടോമി, തങ്കച്ചന് പുല്ലുക്കാട്ട് ജോസഫ് ചാക്കോ, എ.ജെ. ജോസഫ്, ബേബിച്ചന് പുത്തന്‍പറമ്പ്, സെബാസ്റ്റ്യന്‍ ഞാറക്കാട്ട്, സെബാസ്റ്റ്യന്‍ മേടയില്‍, സോഫി ഷാജി, ജോയിച്ചന്‍ പീലിയാനിക്കല്‍, ബേബിച്ചന് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതേപ്രശ്നങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പ്രതിഷേധ ജാഗ്രത ദിനമായി സംസ്ഥാന തലത്തില്ആചരിച്ചു.