ദു​ര​ന്ത​ഭൂ​മി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി കു​ട്ട​നാ​ട് റെ​സ്‌​ക്യൂ ടീ​മും
Friday, August 2, 2024 10:47 PM IST
എ​ട​ത്വ: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി കു​ട്ട​നാ​ട് റെ​സ്‌​ക്യൂ ടീ​മും. കു​ട്ട​നാ​ട് റെ​സ്‌​ക്യൂ ടീം ​പ്ര​വ​ര്‍​ത്ത​ക​രാ​യ അ​നൂ​പ് എ​ട​ത്വ, ജി​ജോ സേ​വ്യ​ര്‍, ശ്യാം ​സു​ന്ദ​ര്‍, ജി​ജോ ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. ഒ​രു പെ​ട്ടി​വ​ണ്ടി​യി​ലും കാ​റി​ലു​മാ​യി ദു​രി​ത ബാ​ധി​ത​ര്‍​ക്കാ​യി സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ളു​മാ​യി ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലിനാണ് ഇ​വ​ര്‍ എ​ട​ത്വാ​യി​ല്‍നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു പോ​യ​ത്.

2018 ലെ ​പ്ര​ള​യ​കാ​ല​ത്ത് കു​ട്ട​നാ​ട്ടി​ല്‍ എ​ത്തി​യ വ​യ​നാ​ട്ടി​ല്‍നി​ന്നു​ള്ള നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും ഉ​ടു​വ​സ്ത്ര​വും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച​യോ​ളം നീ​ണ്ടുനി​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ലും പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു അ​വ​ര്‍ മ​ട​ങ്ങി​യ​ത്. നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​ശ്യസാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചെ​ങ്കി​ലും സേ​വ​ന പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രി​ല്‍ ഏ​റി​യ പ​ങ്കും വ​യ​നാ​ട്ടി​ല്‍​നി​ന്ന് ഉ​ള്ള​വ​രാ​യി​രു​ന്നു. അ​ന്നു കു​ട്ട​നാ​ട് റെ​സ്‌​ക്യൂ ടീം ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നു​നി​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം.