ക​ള​ക്‌ടറേറ്റി​ല്‍​നി​ന്ന് ദു​രി​ത​ബാ​ധി​ത​ര്‍​ക്കുള്ള ആ​ദ്യ ട്ര​ക്ക് അ​യ​ച്ചു
Friday, August 2, 2024 10:47 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ക​ള​ക്‌ടറേറ്റി​ല്‍ വ​യ​നാ​ട് ദുരിതബാധിതമേഖല യിലേക്ക് ശേ​ഖ​രി​ച്ച അ​വ​ശ്യവ​സ്തു​ക്ക​ളു​മാ​യു​ള്ള ആ​ദ്യ ട്ര​ക്ക് പു​റ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് എ​ത്തി​ച്ച ഫി​നൈ​ല്‍, ബ്ലി​ച്ചി​ംഗ് പൗ​ഡ​ര്‍, ത​ല​യ​ണ, പാ​യ, ഭ​ക്ഷ്യവ​സ്തു​ക്ക​ള്‍, ബ്ര​ഷ്, പേ​സ്റ്റ്, റെ​യി​ന്‍​കോ​ട്ട് തു​ട​ങ്ങി​യ അ​വ​ശ്യ വ​സ്തു​ക്ക​ളാ​ണ് വ​ലി​യ ട്ര​ക്കി​ലേ​ക്ക് മാ​റ്റി വ​യ​നാ​ട്ടേ​ക്ക് അ​യ​ച്ച​ത്. ആ​ദ്യ ലോ​ഡി​ന്‍റെ ഫ്‌​ലാ​ഗ് ഓ​ഫ് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം സൂ​പ്ര​ണ്ട് പി.​ രാ​മ​മൂ​ര്‍​ത്തി, അ​സി​. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പേ​ക്ട​ര്‍ എ​സ്.​ ബി​ജോ​യ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ സ​ന്നി​ഹി​ത​രാ​യി.