1.5 ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ
Thursday, August 1, 2024 11:15 PM IST
പ​ന്ത​ളം: സാ​മ്പ​ത്തി​ക​സ​ഹാ​യം ചോ​ദി​ച്ചെ​ത്തി വീ​ട്ടി​ൽ​നി​ന്നും 1.5 ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് പെ​രു​മ​ല പാ​റ​വി​ളാ​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ന്ദു​വാ​ണ് (36) പ​ന്ത​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​ന്ന​ര​മാ​സം മു​മ്പ് മാ​ന്തു​ക​യി​ലെ ഒ​രു വീ​ട്ടി​ൽ​നി​ന്നാ​ണ് ബി​ന്ദു പ​ണം മോ​ഷ്ടി​ച്ചു ക​ട​ന്ന​ത്. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, യു​വ​തി​യു​ടെ അ​മ്മ​യു​ടെ നൂ​റ​നാ​ട് പാ​റ്റൂ​ർ ത​ട​ത്തി​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ന്നും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ക്ക​ളു​മാ​യി യു​വ​തി മാ​ന്തു​ക​യി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​ത്തി, മ​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നും ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കെ​ന്നും മ​റ്റും പ​റ​ഞ്ഞു സാ​മ്പ​ത്തി​ക സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് പോ​സ്റ്റ് ഓ​ഫീ​സ് ആ​ർ​ഡി ഏ​ജ​ന്‍റാ​യി ജോ​ലി നോ​ക്കു​ന്ന വീ​ട്ട​മ്മ​യെ​യും സ​മീ​പി​ച്ച​ത്. ക​ള​ക്ഷ​ൻ തു​ക​യാ​യ 1.5 ല​ക്ഷം രൂ​പ​യ​ട​ങ്ങി​യ ബാ​ഗ് വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ​വ​ച്ചി​ട്ട് ഇ​വ​ർ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ ത​ക്കം നോ​ക്കി യു​വ​തി ബാ​ഗ് ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​റി​മാ​റി വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​ന്ന ബി​ന്ദു​വി​നെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും മ​റ്റും അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.