ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പോ​ക്‌​സോ കേ​സ് പ്ര​തി​യെ പി​ടി​കൂ​ടി
Thursday, August 1, 2024 11:15 PM IST
ചേ​ര്‍​ത്ത​ല: പോ​ക്‌​സോ കേ​സി​ല്‍ 45 ദി​വ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ചേ​ര്‍​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ 15-ാം വാ​ര്‍​ഡ് വ​ള്ള​പ്പു ര​യ്ക്ക​ല്‍ പ്ര​ണ​വി(32)നെ​യാ​ണ് ഊ​ട്ടി​ക്കു​സ​മീ​പം കോ​ത്ത​ഗി​രി​യി​ല്‍നി​ന്നു പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. കേ​സെ​ടു​ത്ത വി​വ​രം അ​റി​ഞ്ഞു മു​ങ്ങി​യ പ്ര​തി​യു​ടെ അ​ക​ന്ന ബ​ന്ധു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എ​സ്ഐ എ.​ അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍​പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​തീ​ഷ്, അ​ജ​യ്, മു​ര​ളീ​ധ​ര​ന്‍, എം.​ ശ്രീ​ജി​ത്ത്, ധ​ന്‍​രാ​ജ് ഡി. ​പ​ണി​ക്ക​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​മ​ളി​യി​ലും തി​രു​പ്പൂ​രി​ലു​മ​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​ടു​വി​ലാ​ണ് കോ​ത്ത​ഗി​രി​യി​ലെ​ത്തി​യ​ത്. ഡി​വൈഎ​സ്പി​യു​ടെ​യും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​റു​ടെ​യും നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.