ആ​റുവ​യ​സു​കാ​രി​യു​ടെ കു​ടു​ക്ക സ​മ്പാ​ദ്യം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്
Thursday, August 1, 2024 11:15 PM IST
ആ​ല​പ്പു​ഴ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​റുവ​യ​സുകാ​രി​യു​ടെ ക​രു​ത​ല്‍. കാ​രൂ​ര്‍ ന്യൂ ​എ​ല്‍​പി സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ബി. ​അ​നു​ഗ്ര​ഹ​യാ​ണ് ര​ണ്ടു വ​ര്‍​ഷ​മാ​യി കു​ടു​ക്ക​യി​ല്‍ സ്വ​രു​ക്കൂ​ട്ടി​യ സ​മ്പാ​ദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍​കി മാ​തൃ​ക​യാ​യ​ത്.

സൈ​ക്കി​ള്‍ വാ​ങ്ങാ​നാ​യാ​ണ് അ​നു​ഗ്ര​ഹ കു​ടു​ക്ക​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ഈ ​സ​മ്പാ​ദ്യ​മാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ന​ല്‍​കാ​നാ​യി ക​ള​ക്ട​റേ​റ്റി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സി​ന് കൈ​മാ​റി​യ​ത്. മ​ത്സ്യ​ത്തൊഴി​ലാ​ളി​യാ​യ അ​ച്ഛ​ന്‍ പു​റ​ക്കാ​ട് വാ​ലു​പ​റ​മ്പി​ല്‍ ബി​ബീ​ഷി​നും പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ര്‍​ശ​ന​നും ഒ​പ്പ​മാ​ണ് അ​നു​ഗ്ര​ഹ ക​ള​ക്‌ടറേ റ്റി​ല്‍ എ​ത്തി​യ​ത്. ചി​പ്പി​യാ​ണ് അ​മ്മ.