അ​ർ​ത്തു​ങ്ക​ൽ-എ​റ​ണാ​കു​ള​ം തീ​ര​ദേ​ശം ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു
Thursday, August 1, 2024 11:15 PM IST
ചേ​ര്‍​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ല്‍നി​ന്നു തീ​ര​ദേ​ശം വ​ഴി എ​റ​ണാ​കു​ളം ക​ലൂ​രി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. ഇ​തോ​ടെ തീ​ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്കു​ള്ള ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഒ​രു​വി​ധം പ​രി​ഹാ​ര​മാ​കും. അ​ജി​ല്‍ എ​ന്നു​പേ​രു​ള്ള സ്വ​കാ​ര്യബ​സ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ര​ണ്ട് ട്രി​പ്പാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. രാ​വി​ലെ 6.32ന് ​അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് തൈ​ക്ക​ൽ ബീ​ച്ച്, ഒ​റ്റ​മ​ശേരി, അ​ന്ധ​കാ​ര​ന​ഴി, പ​ള്ളി​ത്തോ​ട്, ചാ​വ​ടി, എ​ര​മ​ല്ലൂ​ർ, വൈ​റ്റി​ല വ​ഴി 8.27 നു ​എ​റ​ണാ​കു​ളം ക​ലൂ​ർ എ​ത്തും. തി​രി​കെ എ​റ​ണാ​കു​ളം ക​ലൂ​രിൽനി​ന്ന് വൈ​കു​ന്നേ​രം 5.41ന് ​അ​ര്‍​ത്തു​ങ്ക​ലി​ലേ​ക്ക് പു​റ​പ്പെ​ടും. ബ​സി​ന്‍റെ ആ​ദ്യ സ​ർ​വീ​സ് ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ഡോ.​ യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.


ബ​സി​ന്‍റെ സ​മ​യ​ക്ര​മം (അ​ര്‍​ത്തു​ങ്ക​ലി​ല്‍നി​ന്ന്):

അ​ർ​ത്തു​ങ്ക​ൽ-രാ​വി​ലെ 6.32, അ​ന്ധ​കാ​ര​ന​ഴി-6.57, പ​ള്ളി​ത്തോ​ട് - 7.05, ചാ​വ​ടി-7.12, എ​ര​മ​ല്ലൂ​ർ-7.32, വൈ​റ്റി​ല- 8.07, എ​റ​ണാ​കു​ളം ക​ലൂ​ർ - 8.27.

സ​മ​യ​ക്ര​മം (ക​ലൂ​രി​ല്‍നി​ന്നും):

എ​റ​ണാ​കു​ളം ക​ലൂ​ര്‍-വൈ​കു​ന്നേ​രം 5.41, വൈ​റ്റി​ല -6.01, എ​ര​മ​ല്ലൂ​ർ-6.36, ചാ​വ​ടി-6.56, പ​ള്ളി​ത്തോ​ട് - 7.03, അ​ന്ധ​കാ​ര​ന​ഴി-7.11, അ​ർ​ത്തു​ങ്ക​ൽ -7.36.